പഴയ കുറെ ഗ്രീറ്റിംഗ് കാര്‍ഡുകളും കത്തുകളും സൂക്ഷിച്ചു വച്ച കവറില്‍ വെറുതെ ഒരു തിരയല്‍ നടത്തിയപ്പോഴാണ് ഞാന്‍ പണ്ട് എന്തൊക്കെയോ കുത്തിക്കുറിച്ച കടലാസ് തുണ്ടുകള്‍ കിട്ടിയത്. curiosity തോന്നി.. കവര്‍ തിരികെ വച്ച് ആ തുണ്ടുകളും എടുത്തു ഞാന്‍ എന്‍റെ മുറിയില്‍ പോയിരുന്നു വായിച്ചു. ചിലതൊക്കെ വായിച്ചപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടുപോയി. എകാന്തതയെയും വാക്കുകളെയും എഴുത്തിനെയും സ്നേഹിച്ചിരുന്ന ഞാന്‍.... ഇന്ന് ഒരുപാട് മാറിപോയി..
ജീവിതത്തില്‍ എന്തിനൊക്കെയോ വേണ്ടിയുള്ള തത്രപ്പാടുകളില്‍ ഞാന്‍ എന്നെ തന്നെ എവിടെയോ മറന്നു വച്ചു... ഡിഗ്രീ പഠനത്തിന്‍റെ തിരക്കുകളിലോ അതോ യൗവനാരംഭത്തിലെ പ്രണയത്തിന്‍റെ മാസ്മരികതയിലോ, ഞാന്‍ മറന്നത്? പ്രണയത്തിന്‍റെ മാസ്മരികതയില്‍ ആയിരുന്നിരിക്കും...
ഒരു ചാറ്റല്‍ മഴയുടെ നൈര്‍മല്യതയോടെ പ്രണയം എന്‍റെ ജീവിതത്തില്‍ പെയ്തിറങ്ങിയപ്പോള്‍, എന്‍റെ സ്വപ്നങ്ങളും നിറമുള്ളവയായി. സമയവും ചിന്തകളും അവനു വേണ്ടി മാത്രമായി. പിന്നീട്, ഇത്തിരി സന്തോഷവും ഒത്തിരി വേദനകളും ഒരുപാട് അനുഭവങ്ങളും തന്ന് ആ പ്രണയവും എന്നെ ഒറ്റിയപ്പോള്‍, ഞാന്‍ ഇതാ വീണ്ടും ഏകയായി. ഒരിക്കല്‍ ഞാന്‍ ആരായിരുന്നു എന്ന്, എനിക്ക് നഷട്പ്പെട്ട ആ പഴയ എന്നെ, ഞാന്‍ ഇന്ന് വീണ്ടും തിരിച്ചറിയുകയാണ്.. now rediscovering myself...
No comments:
Post a Comment